അഭയാര്‍ഥിയുടെ മരണം; ആസ്‌ത്രേലിയയുടെ ക്രിസ്മസ് ദ്വീപില്‍ സംഘര്‍ഷം

സിഡ്‌നി: ആസ്‌ത്രേലിയയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലെ തടവുകേന്ദ്രത്തില്‍ സംഘര്‍ഷം.
ക്യാംപില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച ക്യാംപില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇറാനിയന്‍ കുര്‍ദ് വംശജനായ ഫാസില്‍ ചെഗെനിയുടെ മൃതദേഹം മലഞ്ചരിവില്‍ കണ്ടെത്തുകയായിരുന്നു. പ്രതിഷേധമുയര്‍ത്തിയ ഇറാനിയന്‍ അന്തേവാസികള്‍ ക്യാംപ് അഗ്നിക്കിരയാക്കിയതായും വന്‍ നാശനഷ്ടം വരുത്തിയതായും കുടിയേറ്റമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ക്യാംപിലെ സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രക്ഷോഭത്തിലുള്ള തടവുകാരുമായി ചര്‍ച്ച നടത്തിവരുകയാണ്. സമാധാനാന്തരീക്ഷം ഉടന്‍ പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നും പോലിസ് പട്രോളിങ് തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയന്‍ നഗരമായ പെര്‍ത്തിന് വടക്കുപടിഞ്ഞാറും ഇന്തോനീസ്യയിലെ ജാവ ദ്വീപിന് തെക്കുഭാഗത്തുമാണ് ക്രിസ്മസ് ദ്വീപ് സ്ഥിതിചെയ്യുന്നത്.
അനധികൃതമായി ആസ്‌ത്രേലിയന്‍ തീരത്തെത്തുന്ന അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണിത്.
Next Story

RELATED STORIES

Share it