അഭയാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

സ്‌കോപ്‌ജെ: ഗ്രീസ് അതിര്‍ത്തിയില്‍ തങ്ങുന്ന അഭയാര്‍ഥികള്‍ക്കു നേരെ മാസിഡോണിയന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇഡൊമെനിയിലെ ഗ്രീസ് മാസിഡോണിയ അതിര്‍ത്തിയില്‍ വച്ചാണ് അഭയാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായത്. മാസിഡോണിയന്‍ പോലിസിന്റെ നടപടിയെ ഗ്രീസ് അപലപിച്ചു.
ഗ്രീസില്‍ നിന്ന് മാസിഡോണിയയിലേക്കുള്ള അതിര്‍ത്തി ഗേറ്റ് തുറക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന അഭയാര്‍ഥികള്‍ക്കു നേരെയാണ് പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. നേരത്തേ അഭയാര്‍ഥികള്‍ ഗേറ്റ് പൊളിച്ച് അതിര്‍ത്തികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായിരുന്നുവെന്ന് മാസിഡോണിയന്‍ അധികൃതര്‍ അറിയിച്ചു. അഭയാര്‍ഥികളില്‍ ചിലര്‍ക്ക് പോലിസ് ആക്രമണത്തില്‍ പരിക്കേറ്റതായി ഇഡൊമെനി കുടിയേറ്റ ക്യാംപിലെ സന്നദ്ദപ്രവര്‍ത്തകര്‍ അറിയിച്ചു. 10,000ത്തിലധികം കുടിയേറ്റക്കാരും അഭയാര്‍ഥികളുമാണ് ഫെബ്രുവരി മുതല്‍ ഇഡൊമെനി അതിര്‍ത്തിയില്‍ കഴിയുന്നത്.
Next Story

RELATED STORIES

Share it