അഭയാര്‍ഥികളെ പുറത്താക്കാന്‍ റുവാണ്ട ഒരുങ്ങുന്നു

കിഗാലി: ഇതര രാജ്യങ്ങളിലേക്ക് ബറുണ്ടി അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നു റുവാണ്ട. ബറുണ്ടിയെ അസ്ഥിരപ്പെടുത്താന്‍ റുവാണ്ട ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് നടപടി. എന്നാല്‍, ഏതു രാജ്യങ്ങളിലേക്ക് ഇവരെ പുനരധിവസിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല. റുവാണ്ടന്‍ നിര്‍ദേശത്തില്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) ഇതുവരെ പ്രതികരിച്ചിട്ടില്ല. ബറുണ്ടി സര്‍ക്കാരിനെതിരേ പോരാടുന്നതിന് അഭയാര്‍ഥികള്‍ക്ക് റുവാണ്ട പരിശീലനം നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മൂന്നാം തവണയും ജനവിധി തേടുമെന്ന ബറുണ്ടി പ്രസിഡന്റ് പിയറി എന്‍കുറുന്‍സിസയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ രാജ്യം സംഘര്‍ഷ ഭരിതമാണ്.
Next Story

RELATED STORIES

Share it