അഭയാര്‍ഥികളെ തിരിച്ചയച്ചെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി

അങ്കാറ: സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ബലമായി തിരിച്ചയക്കുന്നുവെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ തുര്‍ക്കി സംഘര്‍ഷം രൂക്ഷമായ മാതൃരാജ്യത്തേക്ക് നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആരോപിച്ചിരുന്നു. ആംനസ്റ്റിയുടെ ആരോപണം യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുന്നതല്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അഭയാര്‍ഥികള്‍ക്കായുള്ള തുറന്ന വാതില്‍ നയത്തില്‍ തുര്‍ക്കി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it