അഭയാര്‍ഥികളെ ഏറ്റെടുക്കാമെന്ന് ന്യൂസിലന്‍ഡ്

സിഡ്‌നി: ആസ്‌ത്രേലിയ നൗറു ദ്വീപിലെ തടവുകേന്ദ്രത്തില്‍ പാര്‍പ്പിക്കുന്ന അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. ആസ്‌ത്രേലിയയിലെത്തിയ 267 അഭയാര്‍ഥികളെ നൗറു ദ്വീപിലേക്കയക്കാന്‍ നേരത്തേ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ് ന്യൂസിലന്‍ഡ് പുതിയ വാഗ്ദാനവുമായെത്തിയത്. വാഗ്ദാനം ആസ്‌ത്രേലിയ സ്വീകരിച്ചേക്കുമെന്നാണ് സൂചന. അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലേക്കയക്കുകയാണ് ആസ്‌ത്രേലിയ തുടര്‍ന്നുപോരുന്ന നടപടി. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടേണ്‍ബുള്ളുമായി സിഡ്‌നിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ജോണ്‍ കീ ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it