World

അഭയാര്‍ഥികളുടെ വീടുകള്‍ക്കുനേരെ ജര്‍മനിയില്‍ ആക്രമണം

ബര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായി ജര്‍മന്‍ സര്‍ക്കാര്‍. ഈ വര്‍ഷം മാത്രം 500ഓളം തവണ അഭയാര്‍ഥി വീടുകള്‍ക്കു നേരേ ആക്രമണം നടന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടിയാണിത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തരം താഴ്ന്നതാണെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയര്‍ പറഞ്ഞു.

ആക്രമണം നടത്തിയവരില്‍ മൂന്നില്‍ രണ്ടു ഭാഗവും മുമ്പ് ക്രിമിനല്‍ കേസുകളില്‍ പെടാത്ത പ്രദേശവാസികളാണെന്നാണ് വിവരം. അതേസമയം ഈ വര്‍ഷം ജര്‍മനി എട്ടു ലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ബവേറിയന്‍ ഔദ്യോഗികവൃത്തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ബാല്‍ക്കണ്‍ രാജ്യങ്ങള്‍ വഴി യൂറോപ്പിലേക്കെത്തുന്ന അഭയാര്‍ഥികളില്‍ ഭൂരിഭാഗവും ജര്‍മനി ലക്ഷ്യമാക്കി വരുന്നവരാണ്.
Next Story

RELATED STORIES

Share it