അഭയാര്‍ഥികളുടെ എണ്ണം 65.3 ദശലക്ഷം കവിഞ്ഞു; റെക്കോഡ് വര്‍ധന

ന്യൂയോര്‍ക്ക്: ലോകത്തിലാകമാനം അഭയാര്‍ഥികളായവരുടെ എണ്ണം റെക്കോഡ് നിലയിലെത്തിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി. 2015ന്റെ അന്ത്യത്തോടെ 65.3 ദശലക്ഷം ആളുകള്‍ മറ്റു രാജ്യങ്ങളില്‍ അഭയാര്‍ഥികളാവുകയോ വീടുകള്‍ നഷ്ടപ്പെടുകയോ ചെയ്തവരാണ്. ലോകത്തെ ഓരോ 113 പേരില്‍ ഒരാള്‍ എന്ന നിലയില്‍ അഭയാര്‍ഥികളാക്കപ്പെടുന്നുണ്ട്.
വിദേശീയരോടു ഭയം നിലനില്‍ക്കുന്ന യൂറോപ്പിലെ സ്ഥിതിഗതികള്‍ അഭയാര്‍ഥികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതായി യുഎന്‍ കുടിയേറ്റ വിഭാഗം മേധാവി അറിയിച്ചു. രണ്ടാംലോക യുദ്ധത്തിനു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണിത്. ഇതാദ്യമായാണ് അഭയാര്‍ഥികളുടെ എണ്ണം 60 ദശലക്ഷം കവിയുന്നതെന്ന് യുഎന്‍ പുറത്തുവിട്ട റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റക്കാരുടെ പകുതിയും സിറിയ, സോമാലിയ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതോടൊപ്പം തന്നെ ലോക അഭയാര്‍ഥികളില്‍ 86 ശതമാനത്തോളം പേര്‍ക്കും അഭയമായിരിക്കുന്നത് അവികസിതരാജ്യങ്ങളും ഇടത്തരം രാജ്യങ്ങളുമാണെന്നതും ശ്രദ്ധേയം.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കിയ രാജ്യം തുര്‍ക്കിയാണ്. 25 ലക്ഷത്തിലധികം പേര്‍ക്കാണ് തുര്‍ക്കി അഭയം നല്‍കിയത്. താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുകയാണിവര്‍. പാകിസ്താനും ലബ്‌നാനും തൊട്ടുപിറകിലുണ്ട്. 11 ലക്ഷത്തോളം യൂറോപ്പില്‍ അഭയം പ്രാപിച്ചു. ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച യൂറോപ്യന്‍ രാജ്യം.
Next Story

RELATED STORIES

Share it