അബ്ബാസ് ഐസിസി പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തും

ഹേഗ്: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) പ്രോസിക്രൂട്ടറുമായി കൂടിക്കാഴ്ച നടത്തും. ട്രൈബ്യൂണലില്‍ ഫലസ്തീന്‍ കക്ഷിചേരുന്നതുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്ത ശേഷം ആദ്യമായാണ് മഹമൂദ് അബ്ബാസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തുന്നത്.
സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ വെടിവച്ചു കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂന്നാമത്തെ ഫലസ്തീന്‍ ഇന്‍തിഫാദയിലേക്കു നയിക്കുന്ന് കരുതപ്പെടുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. 2014ല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തിയ അതിക്രമങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്നു ഫലസ്തീന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 50 ദിവസം നീണ്ട ഗസായുദ്ധത്തില്‍ 2200ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഗസായുദ്ധത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട രണ്ടു ഫയലുകള്‍ ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍മാലികി പ്രോസിക്യൂട്ടര്‍ ബെന്‍സോഡയ്ക്കു കൈമാറിയിരുന്നു. പ്രോസിക്യൂട്ടറുമായുള്ള കൂടിക്കാഴ്ചയില്‍ അല്‍മാലികിയും പങ്കെടുക്കുമെന്ന് ഹേഗിലെ ഫലസ്തീന്‍ മിഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it