അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍

പാലക്കാട്: സ്പിരിറ്റ് കടത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതി ഏഴുവര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി സിജോ ജോര്‍ജാണ് പോലിസ് പിടിയിലായത്.2009ല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.  സിജോ മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.  രഹസ്യവിവരത്തെത്തുടര്‍ന്നു പാലക്കാട് ടൗണ്‍ സൗത്ത് എസ്‌ഐ ആര്‍ സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ വയനാട് നിന്നുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്രൈം സ്വകാഡ് അംഗങ്ങളായ എസ്‌സി പി ഒ റഷീദലി, സിപിഒമാരായ ജിനപ്രസാദ്, എം സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it