palakkad local

അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധികനെ ഓട്ടോതൊഴിലാളികള്‍ രക്ഷപ്പെടുത്തി

പട്ടാമ്പി: അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധിനെ ഓട്ടോതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ വിളയൂര്‍ സെന്ററിലാണ് സംഭവം. ബസ് സ്‌റ്റോപ്പിന് സമീപം റോഡരികില്‍ അവശ നിലയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ എഴുന്നേല്‍പ്പിച്ച് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കി.
കാലിലെ വൃണം കാരണം നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ് സ്ഥലത്തെത്തിയ വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുരളിയുടെ സാനിദ്ധ്യത്തില്‍ വയോധികനോട് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും പരസ്പ വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. വൃദ്ധന്റെ സംസാരശൈലി തൃശൂര്‍ ഭാഗത്തുള്ള ജനങ്ങളുടേതിന് സമാനമാണ്. പട്ടാമ്പി പോലിസ് സ്ഥലത്തെത്തി വയോധികനെ കൊപ്പം 'അഭയ'കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it