Flash News

അബുദബിയില്‍ കെട്ടിടത്തിന് തീപിടിച്ചു 15 പേര്‍ക്ക് പരിക്ക്

അബുദബിയില്‍ കെട്ടിടത്തിന് തീപിടിച്ചു 15 പേര്‍ക്ക് പരിക്ക്
X
khalidiya-fire-newഅബുദബി:  ഖാലിദിയ പ്രദേശത്ത് താമസ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റാറണ്ടിലെ അടുക്കളയില്‍ നിന്നുമാണ് തീ പൊട്ടിപ്പുറപ്പെട്ടത്. റസ്റ്റാറണ്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.
തീ അണക്കാന്‍ എത്തിയ ഒരു സിവില്‍ ഡിഫന്‍സ് ജീവനക്കാരടക്കം പരിക്കേറ്റവരില്‍ ഉള്‍പ്പെടും. പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ടവരെ അബുദബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 10 വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസക്കാര്‍ക്ക് അബുദബി റെഡ് ക്രസന്റിന്റെ സഹകരണത്തോടെ താല്‍ക്കാലികമായി മറ്റു താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് വിഭാഗം കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജാസ്സിം മുഹമ്മദ് മര്‍സൂഖി നേരിട്ട് എത്തിയാണ് തീ അണക്കാനുള്ള സിവില്‍ ഡിഫന്‍സ് സംഘത്തിന് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it