Flash News

അബുദബയില്‍ 7,500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടങ്ങള്‍ കണ്ടെത്തി

അബുദബയില്‍ 7,500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടങ്ങള്‍ കണ്ടെത്തി
X
abu

അബുദബി:  ശിലായുഗത്തില്‍ ജീവിച്ചിരുന്നുവെന്ന്്് കരുതുന്ന 7500 വര്‍ഷം പഴക്കമുള്ള വീടുകളും അസ്ഥികളും കണ്ടെത്തി. അബുദബയിലെ മറാവ ദ്വീപില്‍ നിന്നാണ് പുരാവസ്തു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ ഇവിടെ ഇരുപതാളം ഗ്രാമങ്ങളുണ്ടെന്ന്്് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും ഇരുനൂറോളം കട്ടിയുള്ള അമ്പിന്റെ വില്ലുകളും കണ്ടെടുത്തിട്ടുണ്ട്്്.
7500 വര്‍ഷം മുമ്പ് കല്ല്്്്്് കൊണ്ട്്് നിര്‍മ്മിച്ച വീടുകളുടെ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്്് അബുദബി ടൂറിസം കള്‍ച്ചറല്‍ വിഭാഗത്തിലെ ചരിത്ര പരിസ്ഥിതി മേധാവി മുഹമ്മദ് അമര്‍ അല്‍ നിയാദി പറഞ്ഞു. അസ്ഥികൂടങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്് അക്കാലത്ത്് ഉണ്ടായിരുന്ന ഭാഗികമായ പൊളിഞ്ഞ ഒരു വീടിന്റെ മുറിയില്‍ നിന്നാണ്. ജബല്‍ ബുഹായീസ് എന്ന വിഭാഗത്തില്‍ പെട്ടവരുടെ വീടുകളാണ് ഇവിടെ കണ്ടെത്തിയത്. ഇവിടെ നിന്നും ചിപ്പികളും മനോഹരമായ കല്ലിന്റെ മുത്തുകളും കല്ലിന്റെ ആയുധങ്ങളും ചാട്ടുളികളും കണ്ടെത്താനായിട്ടുണ്ട്്്. ഇതെല്ലാം കടലില്‍ നിന്നും ആമകളടക്കമുള്ള ജീവികളെ പിടിക്കാനുള്ളതാണന്നാണ് കരുതപ്പെടുന്നത്്. അക്കാലത്ത്്് ജീവിച്ചിരുന്നവരുടെ ആരോഗ്യ സ്ഥിതി അടക്കമുള്ള പഠിക്കാന്‍ വേണ്ടി അസ്ഥികൂടങ്ങള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്്് പരിശോധിക്കുമെന്ന്്് കോസ്റ്റല്‍ ആര്‍ക്കിയോളജിസ്റ്റായ അബ്ദുല്ല ഖല്‍ഫാന്‍ അല്‍ കബി പറഞ്ഞു. അബുദബി നഗരത്തില്‍ നിന്നും 100 കി.മി പടിഞ്ഞാറ് ഭാഗത്താണ് മറാവ ദ്വീപ്്് സ്ഥിതി ചെയ്യുന്നത്്.
Next Story

RELATED STORIES

Share it