അബദ്ധത്തില്‍ കയര്‍ കുരുങ്ങി നാടകനടന് മസ്തിഷ്‌ക മരണം

റോം: നാടകത്തിലെ അടിപിടി രംഗം അഭിനയിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ഇറ്റാലിയന്‍ നാടകനടന്‍ റാഫേല്‍ ഷൂമേക്കറിന് (27) മസ്തിഷ്‌കമരണം. പിസയില്‍ സംഘടിപ്പിച്ച തല്‍സമയ പരിപാടിക്കിടെ കയറില്‍ തൂങ്ങുന്ന രംഗം അഭിനയിക്കുമ്പോഴാണ് അപകടം. ശനിയാഴ്ച രാത്രി മുതല്‍ ഷുംപീറ്റര്‍ കോമാവസ്ഥയിലാണ്. പിന്നീട് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
തിയേറ്ററിന്റെ സുരക്ഷാസംവിധാനത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. ഷൂമേക്കറിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it