malappuram local

അബദ്ധങ്ങള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥര്‍; വില്ലേജ് വിഭജനത്തിനും പാരവച്ചു

മഞ്ചേരി: നറുകര വില്ലേജില്‍ റീസര്‍വേയിലുണ്ടായ ഭീമാബദ്ധങ്ങള്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വരുത്തിയതാണെന്ന് റിപോര്‍ട്ട്.
വില്ലേജ് ഓഫിസില്‍ ഇതിനായി പ്രത്യേക ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഭരണം മാറുന്നതിനനുസരിച്ച് സര്‍വീസ് സംഘടന യൂനിയന്‍ മാറിയാണത്രെ ഒരു ഉദ്യോഗസ്ഥന്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
ഉയര്‍ന്ന പ്രദേശം തോടായും തോട് ഭൂമിയായും രേഖപ്പെടുത്തുക, നിലവില്‍ അനുഭവിച്ചു പോരുന്ന ഭൂമി ഉടമസ്ഥനില്‍ നിന്നും പഴയ ജന്മിയുടെ പേരിലേക്ക് മാറ്റുക തുടങ്ങിയ അന്തര്‍ നാടകങ്ങളും ഈ ഉദ്യോഗസ്ഥന്‍ മുഖാന്തിരം നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. 60000 ഓളം ജനസംഖ്യയുള്ള ഈ വില്ലേജിനെ വിഭജിച്ച് കരുവമ്പ്രം വില്ലേജ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി വരെ ഇടപെട്ട് നിര്‍ദേശിച്ചിരുന്നു.
ഒരു ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് ഇതിനായി മുന്നിട്ടിറങ്ങുകയും ചെയ്തു. എന്നാല്‍ ഈ നടപടിക്കും പാര വച്ചത് ഈ ഓഫിസിലെ ഉദ്യോഗസ്ഥരാണ ത്രെ. സര്‍വീസ് സംഘടനയുടെ ബലം ഉപയോഗിച്ചാണ് പാരവയ്പ്പ്.
പണം തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം. സര്‍വേക്ക് വരുന്നതിനു മുമ്പും ശേഷവും കൈക്കുലി വാങ്ങുന്നുണ്ട്. ഇതിനിടയില്‍ രേഖകള്‍ ശരിയല്ലെന്ന് പറഞ്ഞ് സ ര്‍വേ മാറ്റി വച്ചാലും കിട്ടേണ്ട പണം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുമെന്നതാണ് വില്ലേജില്‍ ഇപ്പോഴുള്ള പരസ്യമായ രഹസ്യമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഭൂവുടമ പറയുന്നു.
വിഭജനം നടന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറയുമോയെന്ന തോന്നലാണത്രെ ഈ ജീവനക്കാരുടെ പാരവയ്പ്പിന് പിന്നി ല്‍.
വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നത്തില്‍ സ്ഥലം എംഎല്‍എ ഇടപെടാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷമുണ്ട്.
എസ്ഡിപിഐ മുനിസിപ്പ ല്‍ കമ്മിറ്റി നടത്തിയ ഇടപെടല്‍ മാത്രമാണ് നാട്ടുകാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമായത്.
Next Story

RELATED STORIES

Share it