അഫ്‌സ്പ പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയില്‍ സായുധസേനയ്ക്കു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം റദ്ദാക്കണമെന്നു അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മേഖലയുടെ പുരോഗതിക്കു നയംമാറ്റവും രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്ന് അവര്‍ പറഞ്ഞു.
50 വര്‍ഷമായി നിയമം ജനങ്ങളെ കെട്ടിയിട്ടിരിക്കുകയാണ്. അമ്പതിനായിരത്തില്‍പ്പരം സാധാരണക്കാരെയാണു സൈന്യം കൊലപ്പെടുത്തിയത്. മേഖലയിലെ യുവാക്കളെ ഇന്ത്യയോടടുപ്പിക്കുന്നതിനു തടസ്സം ഈ നിയമമാണ്. അഫ്‌സ്പ നിരുപാധികം പിന്‍വലിക്കണം- ബിജെഡി അംഗം തഥാഗത സത്പതി ആവശ്യപ്പെട്ടു. അഫ്‌സ്പയ്‌ക്കെതിരേ പോരാടുന്ന ഇറോം ശര്‍മിളയ്ക്ക് പത്മ അവാര്‍ഡ് നല്‍കണമെന്നും സത്പതി പറഞ്ഞു. നിര്‍ദയമായ നിയമം മണിപ്പൂരില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്സിലെ തോക്കോം മെയ്‌നയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it