അഫ്‌സ്പ പിന്‍വലിക്കണം: നാഗാലാന്റിലെ ആദിവാസി ഉന്നതാധികാര സമിതി

കൊഹിമ: വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു സായുധസേനകള്‍ക്കു പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) എത്രയും വേഗം പിന്‍വലിക്കണമെന്നു നാഗാലാന്റിലെ ആദിവാസി ഉന്നതാധികാര സമിതിയായ നാഗാഹോഹോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു പൊതുവിലും നാഗാമേഖലകളില്‍ നിന്നു പ്രത്യേകിച്ചും അഫ്‌സ്പ പിന്‍വലിക്കുന്നതില്‍ കേന്ദ്രം ഉദാസീന സമീപനമാണു സ്വീകരിക്കുന്നതെന്നു നാഗാഹോഹോ മാധ്യമവിഭാഗം ആരോപിച്ചു.

നാഗാ സിവില്‍ സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അഫ്‌സ്പ പിന്‍വലിച്ചില്ല. ഡല്‍ഹിയില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അഫ്‌സ്പയുടെ കാര്യത്തില്‍ മൂകസാക്ഷികളായി. നാഗാ മേഖലയില്‍ ഇപ്പോള്‍ ശാന്തമായ അന്തരീക്ഷമാണ്. വിശ്വാസത്തിന്റേതായ അന്തരീക്ഷത്തിനു ഹാനികരമാവുന്ന ഏതു നയവും ബന്ധപ്പെട്ട എല്ലാവരെയും ബാധിക്കും- നാഗാഹോഹോ മാധ്യമവിഭാഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയിലും ജമ്മുകശ്മീരിലും അഫ്‌സ്പ തുടരുന്നതിന് ആര്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണു സംഘടന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയുള്ള നാഗന്‍മാരുടെ പോരാട്ടത്തെ ഭീകരവാദവുമായി തുലനംചെയ്യരുതെന്നും നാഗാഹോഹോ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it