അഫ്‌സല്‍ ഗുരു അനുസ്മരണ വിവാദം;  ജെഎന്‍യുവിന് തിരിച്ചടിയല്ല: റോമില ഥാപ്പര്‍

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരേ ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യ്ക്ക് തിരിച്ചടിയല്ലെന്ന് വിഖ്യാത ചരിത്രകാരി റോമില ഥാപ്പര്‍. ചടങ്ങിന് രാജ്യത്തെ ബുദ്ധിജീവികളുടെ പിന്തുണയുണ്ടെ ന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജെഎന്‍യുവിലെ മുന്‍ പ്രഫസറാണ് ഥാപ്പര്‍.
പൂര്‍ണമായും ജനാധിപത്യവിരുദ്ധ ഏകാധിപത്യമായി മാറുന്നതുവരെ ചിന്തയെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരിനുമാവില്ല. ജെഎന്‍യുവില്‍ എന്നപോലെ മറ്റു സര്‍വകലാശാലകളിലും ഒട്ടേറെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു സര്‍വകലാശാല നിലകൊള്ളുന്നത് എല്ലാതരം ആശയങ്ങളുടെയും ചര്‍ച്ചകളെ ഉദ്ദേശിച്ചാണ്.
സര്‍വകലാശാല—കള്‍ക്ക് നേരെയുള്ള ആക്രമണം ജനങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങള്‍ ഉണ്ടായപ്പോഴൊന്നും വിജയിച്ചിട്ടില്ല. സര്‍വകലാശാലകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഉല്‍പാദനത്തെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വിദ്യാഭ്യാസം ഒരു സംയോജിത പ്രക്രിയയാണ്. അതിന്റെ ഒരു ഭാഗം നിര്‍ത്തിയാല്‍ അത് ശിഷ്ട ഭാഗങ്ങളെ കേടാക്കും. അവര്‍ പറഞ്ഞു.
രാഷ്ട്രനിര്‍മാണത്തില്‍ ജനങ്ങള്‍ ഒന്നിക്കുന്നതാണ് ദേശീയവാദം. അതില്‍ എല്ലാ സമുദായങ്ങള്‍ക്കും പങ്കാളിത്തമുണ്ടാവേണ്ടതുണ്ട്. അത് മതേതരവുമാവേണ്ടതുണ്ട്. ഏതെങ്കിലും മതമോ ജാതിയോ ഭാഷയോ അതിനെ നിര്‍ണയിക്കരുത്. ഹിന്ദു രാഷ്ട്രത്തിന് ഒരിക്കലും ദേശീയ ഇന്ത്യാ രാജ്യമാവാന്‍ കഴിയില്ല. അതിന് എല്ലാ ഹിന്ദു ഇതരരെയും തുല്യാവകാശത്തോടെയുള്ള തുല്യ പൗരന്മാരായി പരിഗണിക്കേണ്ടതുണ്ടെന്നും ഥാപ്പര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it