അഫ്‌സല്‍, ഒരു നാള്‍ നീ സ്വതന്ത്രനാവും

ന്യൂഡല്‍ഹി: ജീവിതം പ്രതീക്ഷകള്‍ക്കൊത്ത് മുന്നോട്ടു പോവണമെന്നില്ല. എന്നാല്‍ അവ സാന നിമിഷവും പ്രതീക്ഷ കൈവിടാതിരിക്കുക എന്നതു വളരെ ചുരുക്കം പേര്‍ക്കു സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ആ പ്രതീക്ഷ തകിടംമറിഞ്ഞാലും ജീവിതം മുന്നോട്ടുകൊണ്ടു പോവുക എന്നത് അതിലും ചുരുക്കം പേര്‍ക്കു സാധ്യമായ കാര്യമായിരിക്കും. അത്തരത്തില്‍ ഒരാളാണു പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2013 ഫെബ്രുവരി ഒമ്പതിന് തൂക്കിലേറ്റപ്പെട്ട കശ്മീരി അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സും. അതിന് അവര്‍ക്കു തുണയാവുന്നതാകട്ടെ തന്റെ പ്രിയതമന്‍ പകര്‍ന്നു തന്ന ധൈര്യവും.
ഉത്തര കശ്മീരിലെ സോപോറില്‍ ഗുരു നഴ്‌സിങ് ഹോമിന്റെ മാനേജരാണ് ഇപ്പോള്‍ തബസ്സും. ഇവിടെ അവര്‍ 10 വര്‍ഷത്തോളമായി ജോലി ചെയ്യുന്നു.
അഫ്‌സലിനെ തൂ ക്കിലേറ്റിയതിനു ശേഷം 15 വയസ്സുകാരനായ മകന്‍ ഗാലിബിനൊപ്പം ഇവിടെത്തന്നെയാണ് തബസ്സും താമസിക്കുന്നത്. ഗാലിബ് ഇവിടുത്തെ താമസമുറിക്ക് ഇട്ടിരിക്കുന്ന പേര് തിഹാര്‍ ജയില്‍ നമ്പര്‍ നാല് എന്നാണ്. തിഹാറിലെ മൂന്ന് ജയില്‍ ബ്ലോക്കുകളില്‍ ഗാലിബ് പിതാവിനെ കണ്ടിട്ടുണ്ട്. അതിനാലാണ് ഇതിന് നമ്പര്‍ നാല് എന്നു പേരിട്ടിരിക്കുന്നതെന്ന് തബസ്സും ജെ ആ ന്റ് കെ ഹെഡ്‌ലൈന്‍സ് ഡോട് കോമിനോട് പറഞ്ഞു.
ഭര്‍ത്താവ് നന്നായി വായിക്കുമായിരുന്നെന്നു തബസ്സും സാക്ഷ്യപ്പെടുത്തുന്നു. കല്യാണം കഴിയുകയും പിന്നീട് ജീവിതത്തിലേക്ക് ഗാലിബ് കടന്നു വരികയും ചെയ്തതിനു ശേഷം മോനേ, നിന്റെ ഉപ്പാക്ക് സ്വസ്ഥമായി വായിക്കാന്‍ ഒരു ഗുഹ കിട്ടിയിരുന്നെങ്കില്‍'എന്ന് അഫ്‌സല്‍ പറയുമായിരുന്നു. പിന്നീട് തിഹാറില്‍വച്ച് കണ്ടപ്പോള്‍ തബസ്സും ചോദിച്ചു ഇപ്പോള്‍ നിനക്ക് ഗുഹ കിട്ടിയില്ലേ?.'ഗംഭീരന്‍ ഗുഹ, അഫ്‌സലിന്റെ മറുപടി. തൂക്കിലേറ്റുന്നതിനു മുമ്പ് അഫ്‌സല്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ ഒരു കൂമ്പാരം തബസ്സുമിനെ തേടി എത്തിയിരുന്നു. അഞ്ച് സഞ്ചി നിറയെ ഉണ്ടായിരുന്നു അവ. മൗലാനാ റൂമിയായിരുന്നു അഫ്‌സലിന്റെ പ്രിയപ്പെട്ട ഗ്രന്ഥകാരന്‍.
അഫ്‌സലിനെ തൂക്കിലേറ്റിയതിനു ശേഷവും കുടുംബത്തിന് വിട്ടുകൊടുക്കാത്തതിലെ രോഷവും സങ്കടവും തബസ്സുമിന് മാറിയിട്ടില്ല. ഞങ്ങളുടെ മതപരമായ ബാധ്യതയാണു മരിച്ചവരെ ഒരുനോക്ക് കാണുക എന്നത്. അവരെ ശരിയാംവണ്ണം മറമാടുകയും അന്ത്യോപചാരം അര്‍പ്പിക്കുകയും ചെയ്യുക എന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവിന് ഇതെല്ലാം നിഷേധിക്കപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളെ ഇതിന് അനുവദിച്ചില്ല. ഇത് വേദനാജനകമായിരുന്നു- തബ സ്സും പറയുന്നു.
ഒരുപാട് വര്‍ഷക്കാലം ജയിലില്‍ കഴിച്ചുകൂട്ടിയതിനു ശേഷമെങ്കിലും അഫ്‌സല്‍ പുറത്തിറങ്ങുമെന്ന് തബസ്സുമിന് പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോടു പറയാറുണ്ടായിരുന്നു: അഫ്‌സല്‍, ഒരുനാള്‍ നീ പുറത്തിറങ്ങും. പക്ഷേ, അന്ന് നീ ഒരു വൃദ്ധനായിരിക്കും. അന്ന് ഒരുപക്ഷേ ഗാലിബിന്റെ വിവാഹം കഴിഞ്ഞിരിക്കും. പക്ഷേ, നീ സ്വതന്ത്രനായിരിക്കും, ഒരു പുഞ്ചിരിയോടെ തബസ്സും ഓര്‍മിക്കുന്നു.
തബസ്സുമിന്റെ പിതാവും സഹോദരനും തബസ്സുമിനെ കുറിച്ച് അഭിമാനംകൊള്ളുന്നു. എന്റെ സഹോദരിക്ക് ഹിമാലയത്തോളം മനക്കരുത്തുണ്ട്. ഭീകരമായ സാഹചര്യങ്ങളാണ് അവള്‍ക്കു നേരിടേണ്ടിവന്നത്. എന്നിട്ടും അവള്‍ മനക്കരുത്തോടെ ഉറച്ചുനില്‍ക്കുന്നു, സഹോദരന്റെ വാക്കുകള്‍.
Next Story

RELATED STORIES

Share it