Most commented

അഫ്‌സല്‍ഗുരു അനുസ്മരണം: ഉമറിനെയും അനിര്‍ബനെയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപോര്‍ട്ട്

അഫ്‌സല്‍ഗുരു അനുസ്മരണം: ഉമറിനെയും അനിര്‍ബനെയും  സസ്‌പെന്‍ഡ് ചെയ്യുമെന്ന്  റിപോര്‍ട്ട്
X
UMAR

[related]

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫെബ്രുവരിയില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാക്കളായ ഉമര്‍, അനിര്‍ബന്‍, കനയ്യ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ സര്‍വകലാശാലാ ഭരണകൂടം തീരുമാനിച്ചതായി റിപോര്‍ട്ട്.
ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വിലക്ക് ഉണ്ടായേക്കുമെന്ന് റിപോര്‍ട്ട് പറയുന്നു.സിഎന്‍എന്‍- ഐബിഎന്‍ ആണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിനു മേല്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്നും റിപോര്‍ട്ട് പറയുന്നു.
ഫെബ്രുവരി ഒമ്പതിന് കാംപസില്‍ അഫ്‌സല്‍ ഗുരുവിന് അനുകൂലമായ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടി. പരിപാടിയെത്തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ മൂവരും ഇപ്പോഴും നിയമനടപടി നേരിടുന്നുണ്ട്. അഫ്‌സല്‍ ഗുരു അുസ്മരണ പരിപാടിയുടെ മുഖ്യ ആസൂത്രകര്‍ ഉമറും അനിര്‍ബനും ആണെന്നാണ് പോലിസ് പറയുന്നത്.
ഫെബ്രുവരി 12ന് കനയ്യയെ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍, ഉമറും അനിര്‍ബനും പത്തു ദിവസത്തിനു ശേഷം ഫെബ്രുവരി 23ന് പോലിസില്‍ കീഴടങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടി ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
Next Story

RELATED STORIES

Share it