അഫ്ഗാന്‍ സംഘര്‍ഷം; സാംഗിന്‍ ജില്ലയില്‍ താലിബാന്‍ മുന്നേറ്റം

കാബൂള്‍: തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ഹെല്‍മന്തിലെ സാംഗിന്‍ ജില്ലയില്‍ താലിബാന്‍ പിടിമുറുക്കുന്നതായി അഫ്ഗാന്‍ സൈനിക കമാന്‍ഡര്‍. ജില്ലയുടെ മിക്ക ഭാഗങ്ങളും താലിബാന്‍ കൈയടക്കിയതായും സാംഗിന്‍ നഗരാതിര്‍ത്തിക്കു പുറത്ത് ഏതാനും ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് അഫ്ഗാന്‍ സര്‍ക്കാരിനു സ്വാധീനമുള്ളതെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി.
സൈനിക നിയന്ത്രണത്തിലുള്ള മേഖലകള്‍ ദിവസങ്ങള്‍ക്കകം താലിബാന്‍ പിടിയിലമരുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ അഫ്ഗാന്‍ ദൗത്യത്തിന്റെ ഭാഗമായി സാംഗിനില്‍ നിയോഗിക്കപ്പെട്ട സൈനികരില്‍ 25 ശതമാനം താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജില്ലാ നിയന്ത്രണം താലിബാന്‍ കരങ്ങളിലേക്ക് നീങ്ങുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിച്ചിരുന്നു. അതേസമയം, താലിബാന്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ടെങ്കിലും സാംഗിന്‍ സുരക്ഷിതമാണെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it