അഫ്ഗാന്‍ മുന്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി

ഇസ്‌ലാമാബാദ്: അഫ്ഗാനിലെ ഹെറാത് പ്രവിശ്യയിലെ മുന്‍ ഗവര്‍ണറായ സഈദ് ഫസലുല്ല വാഹിദിയെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ചന്തയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പാക് പോലിസ് അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ ഉന്നതരുടെയും ഭവനങ്ങള്‍ സ്ഥിതിചെയ്യുന്ന സുരക്ഷിത മേഖലയിലാണ് തട്ടിക്കൊണ്ടുപോവല്‍. കൊച്ചുമകനൊപ്പം പോവുന്നതിനിടെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. കൊച്ചുമകനാണ് സംഭവം പോലിസില്‍ അറിയിച്ചത്. ബ്രിട്ടിഷ് വിസയ്ക്കായി അപേക്ഷ നല്‍കുന്നതിനാണ് അദ്ദേഹം ഇസ്‌ലാമാബാദിലെത്തിയതെന്നും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it