അഫ്ഗാന്‍, മാലദ്വീപ് കസറി

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താ ന്‍ ഗോള്‍മഴ പെയിച്ച് കുതിപ്പ് തു ടങ്ങി. ബംഗ്ലാദേശിനെ 4-0നു ത കര്‍ത്താണ് അഫ്ഗാന്‍ തുടക്കം ഗംഭീരമാക്കിയത്.
മാസിഅ് സൈഗാനി, ക്യാപ്റ്റന്‍ ഫൈസല്‍ ഷയേഷ്ത്, സുബൈര്‍ അമീരി, കൈബാര്‍ അമാനി എന്നിവരാണ് അഫ്ഗാന് വേണ്ടി വല ചലിപ്പിച്ചത്. യൂറോപ്പില്‍ കളിക്കുന്ന 16 താരങ്ങളുമായാണ് അഫ്ഗാന്‍ ടീം സാഫ് കപ്പിനെത്തിയത്. യൂറോപ്പിന്റെ അതിവേഗ ഫുട്‌ബോളിനെ അതേ പടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മൈതാനത്തു പകര്‍ത്താന്‍ അഫ്ഗാനു കഴിഞ്ഞു. ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കു ന്ന ഫുട്‌ബോളാണ് അഫ്ഗാന്‍ പുറത്തെടുത്തത്.
വിരസമായി തുടങ്ങിയ ആദ്യ പകുതിയുടെ അവസാനത്തോ ടെ 31ാം മിനിറ്റിലാണ് അഫ്ഗാന്‍ അക്കൗണ്ട് തുറന്നത്. ബംഗ്ലാ താരങ്ങള്‍ പ്രതിരോധത്തിലേക്കു വലിഞ്ഞതു മുതലെടുത്ത് അഫ്ഗാന്‍ മുന്നേറ്റ നിരക്കാര്‍ ഇ രച്ചുകയറി. അഫ്ഗാന്‍ താരം സുബൈര്‍ അമീറിയുടെ സീറോ ആംഗിളില്‍ നിന്നുള്ള ഷോട്ട് ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ സഹിദുള്‍ അലാം തട്ടിയകറ്റി. ഇതില്‍ നിന്നും ലഭിച്ച കോര്‍ണര്‍ കിക്കി ല്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡറിലൂടെ വലയിലാക്കി പ്രതിരോധനിര താരം മാസിഷ് സൈഖനിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത് (1-0).
തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിന്റെ ഇടതു കോര്‍ണറില്‍ നിന്ന് സുബൈര്‍ അമീറി നല്‍കിയ പാസ് തട്ടിയിട്ട് ക്യാപ്റ്റന്‍ ഫൈസല്‍ ഷയേഷ്ത് അഫ്ഗാന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. 41ാം മിനിറ്റില്‍ ബംഗ്ലാദേശിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് സുബൈര്‍ അമീറി അഫ്ഗാന്റെ മൂന്നാം ഗോളും കുറിച്ചു.
ആദ്യപകുതിയില്‍ 3-0നു മുന്നിലായ അഫ്ഗാന്‍ വിജയം ഉറപ്പിച്ച നിലയിലാണ് രണ്ടാം പകുതിക്കെത്തിയത്. 69ാം മിനിറ്റി ല്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഫൈസല്‍ ഷയേഷ്തിന് പകരക്കാരനായി ഇറങ്ങിയാണ് കൈബാര്‍ അമാനി അഫ്ഗാന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ മാലദ്വീപ് ഭൂട്ടാനെ 3-1ന് പരാജയപ്പെടുത്തി. മാലദ്വീപിന് വേണ്ടി ഇമാസ് അഹ്മദ്, അബ്ദുല്ല അസദുല്ല, ക്യാപ്റ്റന്‍ അഷഫാ ഖ് അലി എന്നിവരാണ് ലക്ഷ്യം കണ്ടത്. ഷെറിങ് ദോര്‍ജി ഭൂട്ടാ ന്റെ ആശ്വാസ ഗോള്‍ നേടി.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മാലദ്വീപ് ഒമ്പതാം മിനിറ്റി ല്‍ തന്നെ ലക്ഷ്യം കണ്ടു. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് ഭൂട്ടാന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ മാലദ്വീപിന്റെ ആരിഫ് മുഹമ്മദിന്റെ ഷോട്ടിന് മുന്നില്‍ കാഴ്ചക്കാരനായി നില്‍ക്കുവാനെ ഭൂട്ടാന്‍ ഗോളി ഹരി ഗുരുങ്ങിന് കഴിഞ്ഞുള്ളു(1-0).
20ാം മിനിറ്റില്‍ വലതുവിങ്ങി ല്‍ നിന്നും ചെഞ്ചോ ഗൈയില്‍സ്റ്റന്‍ നല്‍കിയ പാസ് വലയിലേക്ക് തട്ടിയിട്ട് ഷെറിങ് ദോര്‍ജി ഭൂട്ടാന് വേണ്ടി ഗോള്‍ മടക്കി (1-1).
എന്നാല്‍ പതറാതെ മുന്നേ റിയ മാലദ്വീപ് 32ാം മിനിറ്റില്‍ മുന്നിലെത്തി. ഇമാസ് അഹ്മദ് എടുത്ത ഫ്രീകിക്ക് ഗോളാക്കി മാറ്റി അസദുല്ലയാണ് മാലദ്വീപിനായി സ്‌കോര്‍ ചെയ്തത്.
71ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആഷിഖ് അലി മാലദ്വീപിന്റെ വിജ യമുറപ്പിച്ച മൂന്നാം ഗോള്‍ നി ക്ഷേപിച്ചു.
Next Story

RELATED STORIES

Share it