അഫ്ഗാന്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ യുഎസ്-പാക് ധാരണ

വാഷിങ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ യുഎസും പാകിസ്താനും ധാരണയിലെത്തി. താലിബാന്‍ നേതാവ് മുല്ല ഉമറിന്റെ മരണവിവരം പുറത്തായതോടെ കഴിഞ്ഞ ജൂലൈയിലാണു രണ്ടാംഘട്ട സമാധാനചര്‍ച്ച മുടങ്ങിയത്.
പാക് കരസേനാമേധാവി ജനറല്‍ റഹീല്‍ ശരീഫിന്റെ യുഎസ് സന്ദര്‍ശനവേളയിലാണ് ചര്‍ച്ചാവിഷയത്തില്‍ ധാരണയിലെത്തിയത്. വാഷിങ്ടണില്‍ സൈനിക, ആഭ്യന്തര നേതാക്കളുമായും വൈസ് പ്രസിഡന്റ് ജോബൈഡനുമായും ശരീഫ് ചര്‍ച്ച നടത്തിയിരുന്നു. എത്രയും പെട്ടെന്നു തന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് ധാരണയെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ പ്രതിസന്ധി ശരീഫിന്റെ സന്ദര്‍ശനവേളയില്‍ മുഖ്യചര്‍ച്ചാവിഷയമെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it