Sports

അഫ്ഗാനിസ്താന് ചരിത്ര പരമ്പര

ബുലാവായോ: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് ചരിത്ര പരമ്പര നേട്ടം. സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-3ന് സ്വന്തമാക്കിയാണ് അഫ്ഗാനിസ്താന്‍ ചരിത്രം കുറിച്ചത്. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അഫ്ഗാന്‍ നേടിയത്. ആദ്യമായാണ് ഒരു അസോസിയേറ്റ് അംഗമായ ടീം ടെസ്റ്റ് അംഗത്വമുള്ള രാജ്യത്തിനെതിരേ പരമ്പര നേടുന്നത്.
ഓള്‍റൗണ്ടര്‍ മികവാണ് അഞ്ചാം ഏകദിനത്തില്‍ അഫ്ഗാനിസ്താനെ വിജയത്തിലേക്ക് ആനയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 245 റണ്‍സെടുത്തു. നൂര്‍ അലി സദ്രാന്‍ (54), മുഹമ്മദ് നബി (53) എന്നിവര്‍ അഫ്ഗാനിസ്താനു വേണ്ടി അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.
മറുപടിയില്‍ സീന്‍ വില്യംസ് (102) സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഓരോ ഇടവേളകളിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ആതിഥേയരുടെ പോരാട്ടം 44.1 ഓവറില്‍ 172 റണ്‍സിലൊതുങ്ങുകയായിരുന്നു. അഫ്ഗാനിസ്താനു വേണ്ടി ദവ്‌ലത്ത് സദ്രാന്‍ നാലും അമിര്‍ ഹംസ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
Next Story

RELATED STORIES

Share it