അഫ്ഗാനിസ്താന്‍ സന്‍ഗിനിലെ പോലിസ് ആസ്ഥാനത്തിനായി ഉഗ്ര പോരാട്ടം

കാബൂള്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ സന്‍ഗിനിലെ പോലിസ് ആസ്ഥാനത്തിന്റെ നിയന്ത്രണത്തിനായി ഉഗ്രപോരാട്ടം. കനത്ത ഏറ്റുമുട്ടലിനൊടുവില്‍ താലിബാന്‍ പോരാളികള്‍ ഹെല്‍മന്ത് പ്രവിശ്യയുടെ നിയന്ത്രണം ഏറക്കുറേ കഴിഞ്ഞ ദിവസം കൈപ്പിടിയിലൊതുക്കിയിരുന്നു.
സന്‍ഗിന്‍ നഗരത്തിന്റെ സുപ്രധാന ഭാഗങ്ങളും ഭരണസിരാകേന്ദ്രവും പിടിച്ചടക്കിയതായി താലിബാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഗവര്‍ണറും പോലിസ് ഉദ്യോഗസ്ഥരും ഇക്കാര്യം നിഷേധിക്കുകയാണ്. സന്‍ഗിന്‍ ജില്ല നിരവധി തവണ താലിബാന്‍ പിടിച്ചെടുക്കുകയും അഫ്ഗാന്‍-അന്താരാഷ്ട്ര സൈനികരുടെ മരണത്തിനു കാരണമാവുകയും ചെയ്തിരുന്നു. കിഴക്കന്‍ മേഖലയില്‍ ബഗ്രാമിന് സമീപം താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം അഫ്ഗാന്‍ മണ്ണില്‍ വിദേശസേനയ്ക്കുനേരെ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണമായിരുന്നു അത്. രണ്ടു ദിവസത്തിനിടെ 90ഓളം സൈനികരെ വധിച്ചാണ് പ്രവിശ്യ താലിബാന്‍ കീഴടക്കിയത്.
Next Story

RELATED STORIES

Share it