അഫ്ഗാനിസ്താന്‍ : കഴിഞ്ഞവര്‍ഷം 11,000 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ കഴിഞ്ഞവര്‍ഷം സായുധാക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സിവിലിയന്‍മാരുടെ എണ്ണം 11,000 കവിഞ്ഞതായി യുഎന്‍ വാര്‍ഷിക റിപോര്‍ട്ട്. 3545 പേര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെടുകയും 7457 പേര്‍ക്ക് പരിക്കുകളേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലിലൊന്ന് അപകടങ്ങള്‍ക്കിരയാവുന്നത് കുട്ടികളാണെന്നും 10ല്‍ ഒന്നു സ്ത്രീകളാണെന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരം അത്യാഹിതങ്ങളുടെ എണ്ണം 2014നെ അപേക്ഷിച്ച് നാലുശതമാനം വര്‍ധിച്ചതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ വിരുദ്ധ സായുധവിഭാഗങ്ങളാണ് ഇതില്‍ 62 ശതമാനം അപകടങ്ങള്‍ക്കും ഉത്തരവാദികളെന്നു പറയുന്ന റിപോര്‍ട്ടില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ 17 ശതമാനമാണെന്നും പറയുന്നു. അഭൂതപൂര്‍വമായ നിരക്കിലാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് കുട്ടികള്‍ കൊല്ലപ്പെടുകയോ അപായപ്പെടുകയോ ചെയ്തതെന്ന് അഫ്ഗാനിസ്താനിലെ യുഎന്‍ മനുഷ്യാവകാശ ഡയറക്ടര്‍ ഡാനിയേല്‍ ബെല്‍ പറഞ്ഞു. രാജ്യത്തിന്റെ തെക്കുവടക്കു മേഖലകളിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരം. 2009 മുതല്‍ 59,000 സിവിലിയന്‍മാര്‍ക്ക് രാജ്യത്ത് ജീവാപായം നേരിടേണ്ടി വന്നതായി യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it