Flash News

അഫ്ഗാനിസ്താനിലും പാകിസ്താനിലും വടക്കേഇന്ത്യയിലും ഭൂചലനം; ആളപായമില്ല

കാബൂള്‍: അഫ്ഗാനിസ്താനിലും പാകിസ്താനിലും വടക്കേ ഇന്ത്യയിലും ഭൂചലനം. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഭൂചലനം ഉണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാന്‍-തജകിസ്താന്‍ അതിര്‍ത്തിയാണ്. അഫ്ഗാനിസ്താനിലു പാകിസ്താനിലുമായി 37 ഓളം പേര്‍ക്ക് പരിക്കേറ്റു. ആളപായമില്ല.
ഇന്ത്യയില്‍ ഡല്‍ഹി, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും ഭൂചലനം രൂപപ്പെട്ടു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ ഭൂചലനം ഉണ്ടാവുന്നത്.
Next Story

RELATED STORIES

Share it