അഫ്ഗാനില്‍ ബസ്സുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 73 മരണം
BY midhuna mi.ptk9 May 2016 7:39 AM GMT
midhuna mi.ptk9 May 2016 7:39 AM GMT
കാബൂള്‍: അഫ്ഗാനിസ്താനില്‍ രണ്ടു ബസ്സുകളും ഒരു ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 73 പേര് മരിച്ചു. കൂട്ടിയിടിയെത്തുടര്‍ന്ന് മൂന്നു വാഹനങ്ങളും തീപ്പിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ബസ്സിലുണ്ടായിരുന്ന 50 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി കിഴക്കന്‍ ഗസ്നി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് ജാവേദ് സലാങി അറിയിച്ചു. രണ്ടു ബസ്സുകളിലുമായി 125 യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂറത്തെടുത്ത മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാബൂളിനെയും കാന്തഹാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് മേഖലയിലെ ട്രാഫിക് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദുല്ല അഹ്മദി അറിയിച്ചു. അഫ്ഗാനിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ മൂലം അപകടങ്ങള്‍ സ്ഥിരമാണ്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT