അഫ്ഗാനിലെ ഭൂകമ്പബാധിത ജില്ല താലിബാന്‍ കീഴടക്കി

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ താജിക്കിസ്താന്‍ അതിര്‍ത്തിയിലുള്ള തഖാര്‍ പ്രവിശ്യയിലെ ഭൂകമ്പബാധിത ജില്ലയായ ഡാര്‍ഖണ്ഡ് താലിബാന്‍ കീഴടക്കി. ഭൂകമ്പത്തില്‍ കാര്യമായ അപകടങ്ങള്‍ സംഭവിക്കാത്ത മേഖലയാണിതെങ്കിലും തഖാര്‍ പ്രവിശ്യയില്‍ 15 പേര്‍ മരിക്കുകയും 40ലധികം ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മേഖലയില്‍ നിന്നും പിന്‍വാങ്ങിയതായി തഖാര്‍ പോലിസ് വക്താവ് അബ്ദുല്‍ ഖലീല്‍ അസിര്‍ അറിയിച്ചു. പോരാട്ടത്തില്‍ മരിച്ചവരുടെ എണ്ണം പോലിസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, 12 പോലിസുകാരും രണ്ടു താലിബാന്‍ പ്രവര്‍ത്തകരും മരിച്ചതായി താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു.
ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. താലിബാന്റെ സാന്നിധ്യം കാരണം ദുരന്തമേഖലയില്‍ അവശ്യസഹായങ്ങളെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. സഹായവിതരണം എത്തിക്കുന്നതിനായി ചൊവ്വാഴ്ച സന്നദ്ധസംഘടനകളെ മേഖലയിലേക്കു പ്രവേശിക്കാന്‍ താലിബാന്‍ അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it