അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണ ശ്രമം സുരക്ഷാസേന തടഞ്ഞു

കാബൂള്‍: അഫ്ഗാനിലെ ജലാലാബാദ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാനുള്ള പദ്ധതി അഫ്ഗാന്‍ സുരക്ഷാസേന പരാജയപ്പെടുത്തി. ശരീരത്തില്‍ ബോംബ് കെട്ടിവച്ച് എത്തി സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നു കരുതുന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരേ ഇത്തരത്തിലുണ്ടാവുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിത്. കിഴക്കന്‍ പ്രവിശ്യയായ നന്‍ഗര്‍ഹറിന്റെ തലസ്ഥാനമാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജലാലാബാദ്.
വടക്കു-കിഴക്കന്‍ പ്രവിശ്യയായ തഗാബ് സ്വദേശി നാസിര്‍ ആണ് പിടിയിലായതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അത്തുല്ലാ ലുദിന്‍ അറിയിച്ചു. നാസിര്‍ താലിബാനില്‍ ഈയിടെ ചേര്‍ന്നയാളാണെന്നാണ് വിവരം. എന്നാല്‍, സംഭവത്തോട് താലിബാന്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഐഎസ് പ്രവര്‍ത്തകരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it