ernakulam local

അപ്‌ഹോള്‍സറി കടക്ക് തീപ്പിടിച്ചു: രണ്ടു ലക്ഷം രൂപയുടെ നഷ്ടം

പള്ളുരുത്തി: പള്ളുരുത്തിയില്‍ അപ്‌ഹോള്‍സറി കടക്ക് തീപ്പിടിച്ചു. ഇടക്കൊച്ചി അക്വിനാസ് കോളജിന് പിറക് വശം സ്റ്റീഫന്റെ വീട്ടില്‍ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കടക്കാണ് തീപ്പിടിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇടക്കൊച്ചി സ്വദേശി റോളന്‍ഡ് എന്നയാളാണ് കട നടത്തുന്നത്. വാഹനങ്ങളില്‍ ഒട്ടിക്കാനായിവച്ചിരുന്ന അപ്പ് ഹോള്‍സറി ഷീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഈ ഭാഗത്ത് കലുങ്കിന്റെ ജോലി നടക്കുന്നതിനാല്‍ ഫയര്‍ ഫോഴ്‌സ് വാഹനത്തിന് ഇങ്ങോട്ട് എത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it