അപ്രഖ്യാപിത അടിയന്തരാവസ്ഥ:യെച്ചൂരി

ന്യൂഡല്‍ഹി: ജെഎന്‍യുവി ല്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ അറസ്റ്റ് ചെയ്ത പോലിസ് നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു തുല്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാംപസിനുള്ളില്‍ പോലിസ് കടന്നുചെന്ന് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി അറസ്റ്റ് ചെയ്യുന്ന നടപടി അടിയന്തരാവസ്ഥയില്‍ മാത്രം കണ്ടുവന്നിരുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി ജെഎന്‍യു വിദ്യാര്‍ഥി യൂനിയനും രംഗത്തുവന്നു. പ്രത്യയശാസ്ത്രപരമായി എതിര്‍ നിലപാടു സ്വീകരിക്കുന്നവരെ മനപ്പൂര്‍വം ലക്ഷ്യംവയ്ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് യൂനിയന്‍ കുറ്റപ്പെടുത്തി.
ഹൈദരാബാദില്‍ രോഹിത് വെമുല സംഭവത്തില്‍ ഉണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്ന് യൂനിയന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it