Flash News

അപ്പാറാവു തിരിച്ചെത്തി, ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം

അപ്പാറാവു തിരിച്ചെത്തി, ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം
X
VC-hydrabad

ഹൈദരാബാദ്  : ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകനായ രോഹിത് വെമ്യുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പറാവു തിരികെ ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാവിലെ സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസിലെത്തിയ അപ്പറാവു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന്് വി സി യുടെ മുറിയിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികള്‍ ഓഫീസ് അടിച്ചു തകര്‍ത്തതായാണ് റിപോര്‍ട്ടുകള്‍.  ഓഫീസിലെ ഫര്‍ണിച്ചറും കമ്പ്യൂട്ടറുമെല്ലാം തകര്‍ക്കപ്പെട്ടു. വിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഇതേത്തുടര്‍ന്ന് അലങ്കോലപ്പെട്ടു. പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രാധീനമാക്കി

[related]
Next Story

RELATED STORIES

Share it