malappuram local

അപൂര്‍വ രോഗത്തിന്റെ പിടിയില്‍ ഒരു കുടുംബം

തിരൂരങ്ങാടി: ഹെറിറ്ററി ആന്‍ജിയോ എഡിമ (എച്ച്.എ.ഇ) എന്ന അപൂര്‍വരോഗത്തിന്റെ പിടിയില്‍ ഒരു കുടുംബം വീര്‍പ്പുമുട്ടുന്നു. രക്തത്തില്‍ സി-1 ഘടകങ്ങളുടെ കുറവാണ് ഈ രോഗ കാരണം. പരപ്പനങ്ങാടി ബിആര്‍സിയുടെ തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ കേന്ദ്രത്തില്‍ പരിശീലകയായ പുളിക്കല്‍ ആലുങ്ങലിലെ പേഴുംകാട്ടില്‍ നസീറ(35)യാണ് രോഗചികില്‍സ കണ്ടെത്താനാവാതെ വിഷമിക്കുന്നത്.
പ്രഥമദൃഷ്ട്യ പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും പെട്ടന്നാണ് ഈ രോഗത്തിന്റെ തീവ്രത അനുഭവപ്പെടുക. ഞരമ്പുകള്‍ വീര്‍ത്തുവരുകയും ശരീരത്തില്‍ മുഴ രൂപപ്പെടുകയും ചെയ്യും. ഭാരമുള്ള പ്രവൃത്തികള്‍ ചെയ്താല്‍ രോഗലക്ഷണങ്ങ ള്‍ കണ്ടുതുടങ്ങുന്നതാണ് രീതി. മുഖത്തും കൈകാലുകളിലും വീര്‍ത്ത് തടിക്കുന്ന അവസ്ഥയുണ്ടാവും. കഴുത്തിന് മുകളിലും ശ്വാസനാളഭാഗങ്ങളിലും വീര്‍ത്ത് തടിക്കുന്നതോടെ ശ്വാസഛോസത്തിന് പ്രയാസമുണ്ടാവുന്ന അവസ്ഥയുണ്ടാവുമെന്നതാണ് രോഗത്തിന്റെ അപകടം.
അപൂര്‍വമായി കണ്ടുവരുന്ന ഈ രോഗത്തിന് നിലവില്‍ മറ്റു ചികില്‍സ രീതികളില്ലെന്നാണ് പല ഡോക്ടര്‍മാരും പറഞ്ഞിരിക്കുന്നത്. അടുത്തിടെ നാല് വയസ്സുകാരന്‍ മകന്‍ ബാത്വിഷിനും രോഗ ലക്ഷണം കണ്ടുതുടങ്ങി. തിരുവന്തപുരം ഭീമാപള്ളി ഗവ. യുപി സ്‌കൂളില്‍ അധ്യാപികയായി സേവനമാരംഭിച്ച നസീറ പരപ്പനങ്ങാടി ബിആര്‍സി കേന്ദ്രത്തിലേക്ക് ജോലിമാറ്റം തരപ്പെടുത്തുകയായിരുന്നു.
പ്രൊബേഷന്‍ കാലാവധി തീരുന്നതോടെ തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ ജോലി മാറ്റം നിര്‍ബന്ധമാവുമെന്നതിനാല്‍ വിഷമത്തിലാണിവര്‍. മകനും അസുഖം സ്ഥിരീകരിച്ചതിനാല്‍ വീടിന് അധികം ദൂരെയെല്ലാത്ത തൃക്കുളം സ്‌കൂളില്‍ തന്നെ ജോലി സ്ഥിരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് ഈ കുടുംബം.
Next Story

RELATED STORIES

Share it