kasaragod local

അപകട മരണം: ദുഃഖത്തിലാഴ്ന്ന് നെല്ലിക്കാട്ട്

കാഞ്ഞങ്ങാട്: അകാലത്തില്‍ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത നെല്ലിക്കാട്ടിനെ ദുഖത്തിലാഴ്ത്തി. ഉറ്റ സുഹൃത്തുക്കളായ രണ്ട് യുവാക്കളാണ് മൈസൂര്‍ പെരിയ പട്ടണത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ഫോട്ടോഗ്രാഫറായ ദീപനും സുഹൃത്തായ ഗള്‍ഫുകാരന്‍ വിജേഷും സ്‌കൂട്ടിയില്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടത് മൂന്ന് ദിവസം മുമ്പാണ്. ബംഗളൂരുവിലെ കമ്പനിയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായാണ് ദീപന്‍ യാത്ര തിരിച്ചത്.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ വിജേഷിനെ കൂടെക്കൂട്ടുകയും ചെയ്തു. ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് ഇന്നലെ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഇരുവരും മരിച്ചത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ വിജേഷ് വിഷു കഴിഞ്ഞ് തിരിച്ചു പോകാനിരുന്നതാണ്. കൊവ്വല്‍പ്പള്ളിയിലെ എക്‌സ് പ്ലസ് സ്റ്റുഡിയോ ഉടമയാണ് ദീപന്റെ പിതാവ് ദിനേശന്‍.
ഇവിടെ ഫോട്ടോ ഗ്രാഫറായാണ് ദീപന്‍ ജോലി നോക്കുന്നത് വാഗമണ്ഡലം പോലിസില്‍ നിന്നാണ് ഇന്നലെ രാവിലെ വിവരം നാട്ടില്‍ ലഭിച്ചത്. ഇവിടെ നിന്നും സുഹൃത്തുക്കളും നാട്ടുകാരുമായൊരു സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു.
ഇന്ന് രാവിലെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Next Story

RELATED STORIES

Share it