kozhikode local

അപകട ഭീഷണിയായി നഗര മധ്യത്തില്‍ മാന്‍േഹാള്‍

കോഴിക്കോട്: മാവൂര്‍ റോഡില്‍ മാന്‍ഹാളിന്റെ അടപ്പ് പൊട്ടിപ്പൊളിഞ്ഞത് ഭീതിക്കിടയാക്കുന്നു. പുതിയ ബസ് സ്റ്റാന്റിന്റെ പൂമുഖത്തിന് എതിര്‍വശത്ത് ആര്‍കെ സ്റ്റുഡിയോക്ക് മുമ്പിലെ മാന്‍ഹോളിന്റെ അടപ്പാണ് തകര്‍ന്നത്. ഇവിടെ മാന്‍ഹാളിന് ആറടിയോളം താഴ്ചയുണ്ട്.

ജയാ ഓഡിറ്റോറിയത്തിന് മുമ്പില്‍ മാന്‍ഹാളില്‍ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറും മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന നഗരം മുക്തമാവുന്നതിന് മുമ്പ് മറ്റൊരു ദുരന്തം കൂടി ഉണ്ടായേക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. നിരവധിയാളുകള്‍ ബസ് സ്റ്റാന്റിലെത്താനും അവിടെ നിന്ന് തിരിച്ചും റോഡ് മുറിച്ചുകടക്കുന്നത് ഇതുവഴിയാണ്. അഴുക്ക് ജലം മുകളില്‍ നിന്ന് നോക്കിയാല്‍ കാണും വിധം അടപ്പ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മാസങ്ങളോളം മാവൂര്‍ റോഡ് അടച്ചിട്ട് കെയുആര്‍ഡിപിയുടെ നേതൃത്വത്തിലാണ് ഇവിടെ ഓവുചാലിന്റെ പണിയെടുത്തത്.
Next Story

RELATED STORIES

Share it