malappuram local

അപകട ഭീതി: പട്ടിക്കാട് സംസ്ഥാന പാത താഴ്ത്തിത്തുടങ്ങി

പെരിന്തല്‍മണ്ണ: വാഹനാപകടം തുടര്‍ച്ചയായ പട്ടിക്കാട് സ്‌കൂള്‍ പടിയില്‍ റോഡ് താഴ്ത്തിത്തുടങ്ങി. സംസ്ഥാനപാത ഊട്ടി-പെരുമ്പിലാവ് റൂട്ടില്‍ പട്ടിക്കാട് മുതല്‍ മണ്ണാര്‍മല ജങ്ഷന്‍ വരെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയി ലുണ്ടായ വാഹനാപകടങ്ങളിലായി നിരവധി പേര്‍ക്ക് ഗുരുതര പരിക്കും മൂന്നു പേരുടെ ജീവനും നഷ്ടപെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു.
മുവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി, എല്‍പി സ്‌കൂള്‍, അങ്കണവാടി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, സ്വകാര്യ കോളജ് എന്നിവിടങ്ങളിലെക്കുള്ള വിദ്യാര്‍ഥികളാണു റോഡിന്റെ ഇരുഭാഗങ്ങളിലേക്കുമായി സഞ്ചരിക്കുന്നത്.
പലപ്പോഴും സ്‌കൂള്‍ ജങ്ഷനിലെ കയറ്റവും ഇറക്കവും വാഹനങ്ങളുടെ അനിയന്ത്രിത യാത്രകളും അപകടത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണു ദേശീയപാത വിഭാഗം റോഡിന്റെ കയറ്റംകുറച്ച് റോഡ് താഴ്ത്തി പുനര്‍നിര്‍മിക്കുന്നത്. രണ്ടു മീറ്റര്‍ താഴ്ചയിലേക്കാണ് നിലവിലുള്ള റോ ഡ് താഴ്ത്തുന്നത്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it