malappuram local

അപകട കാരണം ബസ് റോഡിന്റെ മധ്യഭാഗത്തു നിര്‍ത്തിയത്

മലപ്പുറം: തൃശൂരില്‍ നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പുത്തനത്താണിയില്‍ എത്തിയപ്പോള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടന്ന് റോഡിന്റെ മധ്യഭാഗത്ത് ആളെ ഇറക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആര്‍ടിഒ. സ്ത്രീ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യുകയും അതേസമയത്ത് തന്നെ നിര്‍ത്തിയിട്ട വണ്ടി ഡ്രൈവര്‍ പെട്ടെന്ന് എടുക്കുകയും ചെയ്തപ്പോള്‍ സ്ത്രീയുടെ ശരീരത്തില്‍ ഇടിച്ച് തല്‍ഷണം മരണമടയുകയായിരുന്നു.
ഈ ബസ് എട്ട് മാസം മുമ്പ് വളയംകുളം എന്ന സ്ഥലത്ത് വച്ച് അപകടത്തില്‍ പെട്ട് മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു.ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായിട്ടില്ല.
പിന്‍വശത്ത് ഇരുഭാഗത്തുമുള്ള ഓരോ ടയറുകള്‍ വീതം ഉപയോഗിക്കാന്‍ പറ്റാത്ത വിധം തേയ്മാനം സംഭവിച്ചതായും ആര്‍ടിഒ അറിയിച്ചു. സ്പീഡ്ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമല്ല. ഗിയര്‍ ബോക്‌സിലേക്കുള്ള സ്പീഡ് സെന്‍സറിന്റെ വയര്‍ ഡിസ്‌കണക്ട് ചെയ്തിരുന്നു. സീബ്രാക്രോസിങ് ശാസ്ത്രീയമായി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദേശം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും. അടുത്ത ആര്‍ടിഎ ബോഡ് യോഗത്തില്‍ പുത്തനത്താണിയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ള അനുമതിക്ക് നടപടി സ്വീകരിക്കും.
തൃശൂര്‍ - കോഴിക്കോട് പാതയില്‍ ദിവസവും ഒരു മണിക്കൂറില്‍ പലസ്ഥലങ്ങളിലായി, പല സമയങ്ങളിലായി ബസുകളുടെ ഓവര്‍സ്പീഡ് നിരീക്ഷിക്കുന്നതിനു തിരൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്ത ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.പുത്തനത്താണി ബസ് സ്റ്റോപ്പില്‍ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ശരിയായ രീതിയില്‍ അല്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ ഹോംഗാഡിനെ നിയോഗിച്ചതായും ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it