Kollam Local

അപകടാവസ്ഥയിലുള്ള ഇലവ്മരം മുറിച്ചുമാറ്റാന്‍ നടപടിയില്ല

ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയില്‍മുക്കില്‍ ഉണങ്ങി നില്‍ക്കുന്ന ഇലവ് മരം ജീവന് ഭീഷണിയാകുന്നു. കൊടി നാട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നട്ടമരം പിന്നീട് വളര്‍ന്ന് വലുതാവുകയായിരുന്നു.
വിവിധ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റോഡരുകില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിയില്‍ മുക്കില്‍ നിന്നിരുന്ന മാവും ഇലവ് മരവും ലേലം ചെയ്യാന്‍ നടപടിയായിരുന്നു. അടിസ്ഥാന വില നിശ്ചയിച്ചതിലെ അപാകത മൂലം ഇലവ് മരം ലേലം കൊള്ളാന്‍ ആരും തയ്യാറായില്ല. 35000രൂപയാണ് വനംവകുപ്പ് അധികൃതര്‍ മരത്തിന് വില നിശ്ചയിച്ചിരുന്നത്. കാട്ടുമരമെന്ന ഗണത്തിലാണ് ഇലവ് മരത്തിന്റെ സ്ഥാനം എന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വിലനിശ്ചയിച്ചതെന്നാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്രയും ഉയര്‍ന്ന വില നല്‍കി ഇനിയും മരം ലേലം കൊണ്ടിട്ടില്ല. മരങ്ങളുടെ ശിഖരങ്ങള്‍ ഇപ്പോള്‍ ഉണങ്ങിയ അവസ്ഥയിലാണ്.
മരം നില്‍ക്കുന്നതിന്റെ തൊട്ടടുത്ത് കൂടിയാണ് കരുനാഗപ്പള്ളി-ശാസ്താംകോട്ട പ്രധാന പാത കടന്ന് പോകുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കൂടാതെ കുറ്റിയില്‍ മുക്കില്‍ ബസ് കാത്തുനില്‍ക്കുന്നവരും ഈ മരത്തിന്റെ ചുവട്ടിലാണ് നില്‍ക്കുന്നത്. 11 കെവി അടക്കം നിരവധി ഇലക്ട്രിക് ലൈനുകളു ഇതിന് സമീപത്തുകൂടി കടന്ന് പോകുന്നുണ്ട്. നിരവധി കടകളും ഇതിന് സമീപത്തായിട്ടുണ്ട്. മരത്തിന്റെ ഒരുശിഖിരം ഒടിഞ്ഞു വീണാല്‍ തന്നെ അത് ദുരന്തത്തിന് കാരണമാകും.
അടിയന്തരമായി മരം മുറിച്ചുമാറ്റുന്നതിന് നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it