Pathanamthitta local

അപകടവളവില്‍ പോലിസിന്റെ വാഹന പരിശോധന

പത്തനംതിട്ട: റിങ് റോഡിലെ അപകട വളവില്‍ പോലിസിന്റെ വാഹന പരിശോധന അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. അഴൂര്‍ - അബാന്‍ റിങ് റോഡില്‍ അഴൂര്‍ കല്ലറക്കടവ് പാലത്തിന് സമീപമുള്ള അപകടവളവിലാണ് വാഹന പരിശോധന നടത്തുന്നത്.
ടിപ്പര്‍, ടോറസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ വളവില്‍ നിര്‍ത്തിയിട്ടാണ് പരിശോധന നടക്കുന്നത്. ഇതുമൂലം വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് മറുവശത്തു കൂടി കടന്നു വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തത് അപകടഭീക്ഷണിയാകുന്നുണ്ട്. ഇതിന് പുറമെ പരിസോധന നടക്കുന്ന സമയത്ത് വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത് അവസ്ഥയാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. ഗതാഗത തടസ്സവും നിത്യ സംഭവമാകുന്നു.
കല്ലറക്കടവ് , അഴുര്‍ മേഖലയിലേക്ക് വാഹനങ്ങള്‍ കടന്നു പോവുന്ന പ്രധാന ഭാഗത്താണ് പരിശോധന നടത്തുന്നത് പോലിസിനെ കണ്ട് ഭയന്ന് പെട്ടെന്ന് വാഹനങ്ങള്‍ തിരിക്കുന്നതിനിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അപകട മേഖലകള്‍ , വളവുകള്‍, പാലത്തിന് സമീപം തുടങ്ങിയ മേഖലകളില്‍ പരിശോധന നടത്താന്‍ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ് ഉണ്ടെങ്കിലും പത്തനംതിട്ട ട്രാഫിക് പോലിസ് ഇതിന് പുല്ല് വിലയാണ് കല്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it