malappuram local

അപകടഭീഷണി: ടോള്‍ ബൂത്ത് പൊളിച്ചു നീക്കി

തിരൂരങ്ങാടി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച തിരൂരങ്ങാടി പനമ്പുഴ പാലത്തിലെ ടോള്‍ബൂത്ത് പൊളിച്ചുനീക്കി.
പാലത്തിലെ ടോള്‍പിരിവ് അവസാനിച്ചിട്ട് ഏറെക്കാലമായെങ്കിലും ബൂത്ത് നിര്‍മിച്ച ഇരുമ്പുകാലുകളും നീളത്തിലുള്ള തറയും വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി റോഡിലെ വളവിനോടുചേര്‍ന്നാണ് ടോള്‍ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. രാത്രി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനുള്ള വെളിച്ചമോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടെ ഇല്ലാത്തത് കൊണ്ട് തന്നെ ഇവിടെ അപകടം പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ടേ ാള്‍ബൂത്തിന്റെ തൂണിലിടിച്ച് ബൈക്ക് മറിഞ്ഞ് കക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പൊളിച്ചു നീക്കി.
Next Story

RELATED STORIES

Share it