Kasaragod

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റിന് സമീപം ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ കുട്ടി മരിച്ചു. ഹേരൂര്‍ കാടയിലെ ചിതാനന്ദയ്യയുടെ മകളും കയ്യാറ് ഡോണ്‍ പോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ സംഗീത (8) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഉമേഷ്,മയ്യ,ശാരദ എന്നിവര്‍ മരിച്ചിരുന്നു. മരിച്ച സംഗീതയുടെ പിതാവ് ചിതാനന്ദമയ്യ , സഹോദരി: മനിത,ബന്ധുവായ പാര്‍വ്വതി ,യശോദ എന്നിവര്‍ ചികിത്സയിലാണ്. മാതാവ്: കാവേരി.കാര്‍ ലോറിയ്ക്ക് പിന്നിലിടിച്ചാണ് അപകടം.
Next Story

RELATED STORIES

Share it