അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍

അടൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം നടത്തിയ കേസില്‍ അന്വേഷണത്തിനു രണ്ടു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി റേഞ്ച് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഏനാത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് തിരുവല്ല ഡിവൈഎസ്പി കെ ജയകുമാറിന്റെ നേതൃത്വത്തിലും ശൂരനാട് സ്റ്റേഷനിലെ കേസ് കൊട്ടാരക്കര ഡിവൈഎസ്പി എന്‍ അനില്‍ദാസിന്റെ നേതൃത്വത്തിലുമുള്ള സംഘം അന്വേഷിക്കും.
ഇന്നലെ ഏനാത്ത് സ്റ്റേഷനില്‍ എത്തിയ ഐജി സ്ഥിതിഗതികള്‍ ജില്ലാ പോലിസ് മേധാവി ടി നാരായണനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മാധ്യമങ്ങളോടു സംസാരിച്ചത്. അടൂര്‍ സിഐ എം ജി സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒമ്പതു പേരെ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഒരാളെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് ജില്ലയിലെ തെക്കന്‍ അതിര്‍ത്തിയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദപ്രകാരമാണെന്ന പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ഐജി നിര്‍ബന്ധിതനായത്. പ്രതിയെ ഒഴിവാക്കാനുള്ള സാഹചര്യവും പ്രതി നിരപരാധിയാണോ എന്ന് അന്വേഷിച്ച ഐജിക്ക് തൃപ്തികരമായ മറുപടി ലഭിക്കാഞ്ഞതും ഉദ്യോഗസ്ഥരെ മാറ്റുന്നതിനു കാരണമായി.
ഏനാത്ത്, ശൂരനാട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കരുനാഗപ്പള്ളി ആലപ്പാട് ക്ലാപ്പന ഉദയപുരത്ത് വീട്ടില്‍ വിഷ്ണു (20), ക്ലാപ്പന തെക്കുമുറിയില്‍ കരേലിമുക്ക് ഹരിശ്രീയില്‍ ഹരിലാല്‍ (20), ക്ലാപ്പന എമ്പട്ടാഴി തറയില്‍ പുരക്കല്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കഴി പുത്തന്‍പുരക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരാണ് കടമ്പനാട് സ്വദേശിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശൂരനാട് കുലശേഖരപുരം വള്ളിക്കാവ് രാജഭവനില്‍ രാജ്കുമാര്‍ (24), ആദിനാട് പുത്തന്‍തെരുവില്‍ വിളയില്‍ പടിഞ്ഞാറ്റതില്‍ നസീം (18), കുലശേഖരപുരം പുളിതറയില്‍ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് ആദിനാടുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍.
Next Story

RELATED STORIES

Share it