അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് ആന്റണി

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എ കെ ആന്റണി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്ഠുരമായ കൊലപാതകമാണ് ജിഷയുടേത്. അന്വേഷണത്തില്‍ വന്ന വീഴ്ചകളെ പറ്റി പിന്നീട് വിലയിരുത്തേണ്ടതാണ്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നും അതിനായി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഇടപെടുമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it