kozhikode local

അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു; പിന്നില്‍ പോലിസ്-മാഫിയ ബന്ധമെന്ന്

റയീസ് വടകര

വടകര: നഗരത്തെ പിടിച്ചുലച്ച ദുരൂഹ മരണങ്ങള്‍, അക്രമങ്ങള്‍, ലഹരി വില്‍പന, മോഷണങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള കേസുകളുടെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ഇഴയുന്നു. വര്‍ഷാരംഭത്തിലെ ആഴ്ചകള്‍ ഇടവിട്ട് നടന്ന ദുരൂഹ മരണങ്ങള്‍, വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന സംഭവം, മയക്കു മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം എന്നിങ്ങനെ വടകരയെ ബാധിച്ച പ്രശ്‌നങ്ങള്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
വടകരയിലെ ഇത്തരം സംഭവങ്ങള്‍ അന്വേഷച്ച് കണ്ടെത്താത്തതിന് പിന്നില്‍ പോലീസും മയക്കു മരുന്ന് മാഫിയ സംഘങ്ങളുമുള്ള അവിഹിത ബന്ധമാണെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്. മയക്കു മരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങള്‍ വടകരയില്‍ കൂടിയെന്നതിന്ന് തെളിവാണ് നഗരത്തിന്റെ അടുത്തടുത്തായി നടന്ന ദുരൂഹ മരണങ്ങള്‍. പഴയബസ്സ്സ്റ്റാന്റിന് പിന്‍വശത്തെ കോട്ടപ്പറമ്പിന് സമീപത്തായി ആളൊഴിഞ്ഞ വീട്ടിലാണ് മേമുണ്ടയിലെ ഷബീര്‍ എന്ന യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കാണപ്പെട്ടത്. ഈ സംഭവത്തിന് ശേഷം അടുത്താഴ്ചയായിരുന്നു പുതിയ ബസ്സ്സ്റ്റാന്റിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് തിരുവനന്തരം സ്വദേശിയായ യുവാവ് വീണു മരിച്ച സംഭവവും നടന്നത്.
ഇത്തരം മരണങ്ങള്‍ക്ക് പിന്നില്‍ മയക്കു മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുകളില്‍ അന്വേണം നടത്തി വ്യക്തയുണ്ടാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ സംഭവങ്ങള്‍ക്ക് ഒരു മാസം മുന്നെയാണ് വടകരയിലെ വ്യാപാരിയെ അക്രമിച്ച് നാല് ലക്ഷം രൂപ അക്രമികള്‍ കവര്‍ന്ന സംഭവം നടന്നത്. എന്നാല്‍ ഇിതില്‍ പ്രതികള്‍ക്ക് വഴികാട്ടിയ യുവാവിനെയും പ്രതികള്‍ ഉപയോഗിച്ച കാറും കണ്ടെത്തിയതന്നെല്ലാതെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വടകര നഗരത്തില്‍ രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളും ചില പ്രദേശങ്ങളും മയക്കു മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം സജീവമാണെന്ന വാര്‍ത്തകള്‍ പല തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വഴിയാത്രക്കാരെ അക്രമിക്കുക, ലഹരി വില്‍പന, അനാശാസ്യ പ്രവര്‍ത്തനം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസ് അതിനെതിരെ നടപടിയെടുക്കാന്‍ മടികാണിക്കുകയാണ്.
കൂടാതെ പോലീസിന്റെ അറിവോടെ വടകരയിലെ ഒരു ലോഡ്ജില്‍ വെച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുണ്ടെന്ന വാര്‍ത്തയും വന്നിരുന്നു. ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ വടകരയില്‍ നടന്നിട്ടും പോലീസ് ഹെല്‍മെറ്റ് ചെക്കിങ്ങിന്റെ പിന്നാലെയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നിലവില്‍ മോഷണം പെരുകുന്ന കാഴ്ചയാണ് വടകരയില്‍ ഈ അടുത്തായി വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. വീടുകളിലും കടകളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് മോഷണങ്ങള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it