അന്യസംസ്ഥാന ലൈസന്‍സ് ഉപയോഗത്തിന് നിയന്ത്രണം

തിരുവനന്തപുരം: മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹന ലൈസന്‍സ് ഉപയോഗിച്ച് സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണെന്ന് നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഏതു സാഹചര്യത്തിലാണ് അന്യസംസ്ഥാനത്തു നിന്നും ലൈസന്‍സ് എടുത്തതെന്ന കാര്യവും പരിശോധിക്കണം. ലൈസന്‍സുകളെപ്പറ്റി സംശയമുണ്ടെങ്കില്‍ രസീത് നല്‍കി അവ പിടിച്ചെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ലൈസന്‍സുകള്‍ വ്യാജമാണെന്ന് തെളിയുന്നപക്ഷം കര്‍ശന നിയമനടപടിസ്വീകരിക്കണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലൈസന്‍സുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നല്‍കുന്നതായി റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it