അന്യസംസ്ഥാന പച്ചക്കറികളില്‍ പരിശോധന കര്‍ശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്യസംസ്ഥാനത്തുനിന്നു വരുന്ന പച്ചക്കറികളില്‍ വിഷാംശപരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷാംശം കണ്ടെത്തുന്ന പച്ചക്കറികള്‍ നിരോധിക്കും. വിഷാംശമുള്ള പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും. വിഷാംശമുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ല.
കേരളത്തില്‍ 50,000 ഹെക്റ്റര്‍ ഭൂമിയില്‍ കൂടി പച്ചക്കറികൃഷി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗ ണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കിയാല്‍ മാത്രമേ കൃഷി വ്യാപിപ്പിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്രവും സംസ്ഥാനവും സംയുക്തമായി കാ ര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കേണ്ടതുണ്ട്. വികസനത്തിനു വേണ്ടി പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി വികസനവും വേണ്ടെന്നുവയ്ക്കില്ല. പരിസ്ഥിതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടാതെയുള്ള വികസനമാണു വേണ്ടത്. പരിസ്ഥിതിക്ക് ഉതകുന്ന വികസനമാണു വേണ്ടത്.
പരിസ്ഥിതിയെ അശാസ്ത്രീയമായി വീണ്ടുവിചാരമില്ലാതെ ചൂഷണംചെയ്ത് സ്വന്തം കാര്യം നടക്കണമെന്ന് ശഠിക്കുമ്പോഴാണ് പ്രകൃതി തിരിച്ചടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ മുരളീധരന്‍ എംഎല്‍ എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it