palakkad local

അന്ധദമ്പതികളുടെ വീട്ടിലേക്ക് നന്മയുടെ പ്രകാശമെത്തി

പാലക്കാട്: നന്മയുടെ വിളക്കുകള്‍ വീണ്ടും പ്രകാശിച്ചപ്പോള്‍ അന്ധദമ്പതികളായ അനിലിന്റെയും പത്മാവതിയുടെയും വീടെന്ന സ്വപ്‌നം പൂര്‍ത്തിയായി. എംഎ പ്ലൈ ഫൗണ്ടേഷന്റെ സഹായ ഹസ്തമാണ് പ്രതിസന്ധികളില്‍തട്ടി പാതിവഴിയിലായിരുന്ന വീടിന്റെ പൂര്‍ത്തീകരണത്തിനു വഴിതെളിയിച്ചത്.
മണ്ണൂര്‍ പഞ്ചായത്തില്‍ പത്തിരിപ്പാല ഒന്നാം മൈലിലാണ് അനില്‍-പത്മാവതി ദമ്പതികളുടെ വീട്. സ്ഥിരവരുമാനമില്ലാത്ത അനില്‍ ലോട്ടറിവില്‍പ്പനയിലൂടെയാണ് ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബത്തെ പുലര്‍ത്തിയിരുന്നത്. പഴകി ദ്രവിച്ച് ഏതുനിമിഷവും തകര്‍ന്നു വീഴാറായ വീട്ടിലായിരുന്നു വര്‍ഷങ്ങളോളം ഇവര്‍ താമസിച്ചിരുന്നത്.
തുടര്‍ന്ന് ഭവനപദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് വീട് പാസാക്കി. പക്ഷേ തുച്ഛമായ ഫണ്ടില്‍ വീടുനിര്‍മാണം പാതിവഴിയിലാവുകയായിരുന്നു. കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ് സഹായ ഹസ്തവുമായി എം.എ. പ്ലൈ ഫൗണ്ടേഷന്‍ മുന്നോട്ടെത്തുകയായിരുന്നു. വീടിന്റെ ഉള്‍ ഉള്‍ഭാഗങ്ങള്‍ സിമന്റുകൊണ്ട് തേച്ച് വീടു മുഴുവന്‍ വൈദ്യുതീകരിച്ചുമാണ് ഫൗണ്ടേഷന്‍ നന്മയുടെ പുതുവെളിച്ചമെത്തിച്ചത്.
കുടുംബത്തിന്റെ നിസഹായത മനസിലാക്കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വൈദ്യുതികരിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു.
അരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട് നിലവില്‍ താമസയോഗ്യമാക്കിയത്.
Next Story

RELATED STORIES

Share it