kannur local

അന്തിമ വോട്ടര്‍പ്പട്ടികയില്‍ 19,41,614 പേര്‍; 24,324 പുതിയ വോട്ടര്‍മാര്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ജില്ലയില്‍ ആകെ 19,41,614 വോട്ടര്‍മാരുണ്ട്. 90,5723 പുരുഷ വോട്ടര്‍മാരും 10,35,891 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
ജില്ലയില്‍ ആകെ 24,324 പുതിയ വോട്ടര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. മറ്റുമണ്ഡലങ്ങളില്‍ നിന്ന് മാറിയതടക്കമുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ അഴീക്കോടാണ്-4375. കുറവ് മട്ടന്നൂര്‍-1339. തളിപ്പറമ്പ് നിയോജകമണ്ഡത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍-195688 പേരാണിവിടെയുള്ളത്. 1,87,023 വോട്ടര്‍മാരുള്ള ഇരിക്കൂറാണ് രണ്ടാമത്. ഏറ്റവും കുറവ് കണ്ണൂരിലാണ്-1,62,198. മറ്റുമണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം: പയ്യന്നൂര്‍-1,73,799, കല്യാശ്ശേരി-1,75,909, അഴീക്കോട്-172205, ധര്‍മടം-1,82,266, തലശ്ശേരി-1,66,342. കൂത്തുപറമ്പ്-1,80,683. മട്ടന്നൂര്‍-1,77,911. പേരാവൂര്‍-1,67,590. അഴീക്കോട്-1,72,205.
ഓരോ മണ്ഡത്തിലെയും പുതിയ വോട്ടര്‍മാരുടെ എണ്ണം: പയ്യന്നൂര്‍-1581, കല്ല്യാശ്ശേരി-1758, തളിപ്പറമ്പ്-1772, ഇരിക്കൂര്‍-1466, അഴീക്കോട്-4375, കണ്ണൂര്‍-2447, ധര്‍മടം-2850, തലശ്ശേരി-2190, കൂത്തുപറമ്പ്-2899, മട്ടന്നൂര്‍-1339, പേരാവൂര്‍-2133.
ജില്ലയില്‍ ആകെ 4832 പ്രവാസി വോട്ടര്‍മാരാണുള്ളത്. 4661 പുരുഷ വോട്ടര്‍മാരും 171 സ്ത്രീ വോട്ടര്‍മാരും. കുത്തുപറമ്പിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്-1209. ഇതില്‍ 1190 പുരുഷന്മാരും 19 സ്ത്രീകളുമാണ്. 1629 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇരിക്കൂറാണ് ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുള്ളത്-168.
Next Story

RELATED STORIES

Share it