അന്തിമ റിപോര്‍ട്ട് വൈകുമെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: നടപടിക്രമങ്ങളും വിസ്താരങ്ങളും ഇപ്പോള്‍ നടക്കുന്നതുപോലെ നീളുകയാണെങ്കില്‍ ഏപ്രില്‍ 27നകം റിപോര്‍ട്ട് നല്‍കാനാവുമെന്നു തോന്നുന്നില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍. ഇനിയും സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും അവസാന നിമിഷത്തില്‍ ചിലര്‍ സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാന്‍ അനുമതി തേടി വരുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
ഫെബ്രുവരി പകുതിയാവുമ്പോഴും സാക്ഷികളെ വിസ്തരിച്ചുകഴിയില്ല. റിപോര്‍ട്ടുണ്ടാക്കാന്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലുമെടുക്കും. എന്തെങ്കിലും എഴുതിക്കൊടുത്ത് പണിയവസാനിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും ആവശ്യമായ സമയമെടുത്തേ റിപോര്‍ട്ട് നല്‍കാനാവൂവെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. ഇക്കണക്കിനു പോയാല്‍ ഇനിയും ഒരാറുമാസം കൂടി വേണ്ടിവരും അന്തിമ റിപോര്‍ട്ട് നല്‍കാനെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it